2020 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ
കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
എന്ന ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച സംവാദം.
വിഷയം: ഗാന്ധി - കാലത്തിലൂടെ
ഗാന്ധി - കാലത്തിലൂടെ എന്ന വിഷയത്തിൽ
ഗ്രന്ഥകാരനും പ്രക്ഷേപകനുമായ എസ്.ഗോപാലകൃഷ്ണൻ
കുട്ടികളോട് സംവദിച്ചു.
ഈ ഓൺലൈൻ സംവാദം
രണ്ട് ഭാഗങ്ങളായി പോഡ്കാസ്റ്റ് ചെയ്യുന്നു.
- ആദ്യഭാഗത്തിൽ എസ്.ഗോപാലകൃഷ്ണന്റെ അവതരണമാണുള്ളത്.
- കുട്ടികളുടെ ചോദ്യങ്ങളും എസ്.ഗോപാലകൃഷ്ണന്റെ പ്രതികരണവുമാണ് രണ്ടാം ഭാഗത്തിലുള്ളത്.
സംവാദത്തിന്റെ ശബ്ദരേഖ ഇവിടെ കേൾക്കാം
ഗാന്ധി - കാലത്തിലൂടെ ഭാഗം ഒന്ന്
ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
ഗാന്ധി - കാലത്തിലൂടെ ഭാഗം രണ്ട്
ചർച്ച കേൾക്കാൻ പ്ലേ ബട്ടണിൽ അമർത്തിയാൽ മതി
കുട്ടികളുടെ ചർച്ചാവേദി മീനാങ്കൽ
പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അഭിരാമി, അസ്ന, ദേവിക, ഗൗരിപ്രിയ എന്നിവരാണ് ഈ ഓൺലൈൻ കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. നാലുപേരും തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. കോവിഡ് 19 രോഗവ്യാപനത്തെ ചെറുക്കാൻ നാടാകെ അടച്ചുപൂട്ടലിലേക്കു പോയപ്പോൾ സ്കൂൾക്കുട്ടികൾ നേരിടേണ്ടിവന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൂട്ടായ്മ. കേരളത്തിലെ വിവിധ കോണുകളിലുള്ള വിദ്യാർത്ഥികളുടെ സർഗാത്മക വേദിയാണ് ഈ കൂട്ടായ്മ.
No comments: